എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്; ചേമഞ്ചേരിയിൽ വിദ്യാർത്ഥികളെ ആദരിച്ച് യൂത്ത് കോൺഗ്രസ്സ്


തിരുവങ്ങൂർ: യൂത്ത് പ്ലസ് ടാലന്റ് ഫെസ്റ്റ് എന്ന പേരിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ആദരം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ്‌, കെ.എസ്.യു ചേമഞ്ചേരി മണ്ഡലം കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന പരിപാടി കെ എസ് യു മുൻ സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് ഉദ്ഘാടനം ചെയ്തു.

എത്ര വലിയ ഉയരങ്ങളും എത്തി പിടിക്കാൻ കഴിവുള്ളവരാണ് നിങ്ങളോരോരുത്തരുമെന്നും അങ്ങനെ പടി പടിയായി ഉയരങ്ങൾ കൈയ്യടക്കുമ്പോളും സമൂഹത്തോടും നീതി പുലർത്തിയും സഹജീവികളെ പരിഗണിച്ചുമായിരിക്കണം മുന്നേറേണ്ടതെന്നും അ​ദ്ദേഹം ഉദ്ഘാടന പ്രസം​ഗത്തിൽ പറഞ്ഞു. 

യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് റംഷിദ് കാപ്പാട് അധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ്സ് ജനറൽ സെക്രട്ടറി രാജേഷ് കിഴരിയൂർ യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡണ്ട് തൻഹീർ കൊല്ലം കെ എസ് യു സംസ്ഥാന കമ്മിറ്റി അംഗം എ കെ ജാനിബ് ജില്ലാ ജനറൽ സെക്രട്ടറി ആദർശ് കെ എം കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റുമാരായ ഷബീർ ഇ കെ മനോജ് കാപ്പാട് ഷാജി തോട്ടോളി ഷഫീർ കഞ്ഞിരോളി സാദിക്ക് പൊയിൽ എന്നിവർ സംസാരിച്ചു.