‘നരേന്ദ്ര മോദി ഫാസിസത്തിന്റെ പ്രതീകം’; കൊയിലാണ്ടിയില്‍ കോണ്‍ഗ്രസിന്റെ ‘ജനാധിപത്യ സംരക്ഷണ സദസ്സ്’


കൊയിലാണ്ടി: ‘നരേന്ദ്ര മോദി ഫാസിസത്തിന്റെ പ്രതീകമാണന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്‌ കെ.പ്രവീൺ കുമാർ. പ്രതിപക്ഷ എം.പിമാരെ സസ്പെന്റ് ചെയ്ത നരേന്ദ്ര മോദി സർക്കാറിന്റെ ഫാസിസ്റ്റ് നടപടിക്കെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി കൊയിലാണ്ടിയില്‍ സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുരളി തോറോത്ത് അധ്യക്ഷത വഹിച്ചു. മഠത്തിൽ നാണു പ്രതിഞ്‌ജ ചൊല്ലി. കെ.രാമചന്ദ്രൻ, പി.രത്നവല്ലി, രാജേഷ് കീഴരിയൂർ, വി.പി ഭാസ്കരൻ, കെ.വിജയൻ, സന്തോഷ് തിക്കോടി, കെ.ടി വിനോദൻ, വി.ടി സുരേന്ദ്രൻ, കെ.പി രാമചന്ദ്രൻ, വൈഷാൽ കല്ലാട്ട്, കെ.ശീതൽ രാജ്, തൻഹീർ കൊല്ലം എന്നിവര്‍ സംസാരിച്ചു.