വീണ്ടും ചുവന്ന് കൊയിലാണ്ടി ഐ.ടി.ഐ; യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ആറ് സീറ്റിലും വമ്പിച്ച ഭൂരിപക്ഷം


കൊയിലാണ്ടി: കൊയിലാണ്ടി ഐ.ടി.ഐ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് സമ്പൂര്‍ണ ആധിപത്യം. ആകെയുള്ള ആറ് സീറ്റില്‍ ആറും നേടിയാണ് എസ്.എഫ്.ഐ ഭരണം നിലനിര്‍ത്തിയത്‌.

കടുത്ത മത്സരം നടന്ന തിരഞ്ഞെടുപ്പില്‍ ആറ് സീറ്റിലും കെ.എസ്.യുവും എബിപിയും മത്സരാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. ഇവരെയെല്ലാം മറികടന്നാണ് വമ്പിച്ച ഭൂരിപക്ഷത്തില്‍ എസ്.എഫ്.ഐ വിജയം നേടിയത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എസ്.എഫ്.ഐ തന്നെയാണ് കോളേജ് യൂണിയന്‍ ഭരിക്കുന്നത്.

മത്സരിച്ച ആറ് സീറ്റുകളിലും 100 വോട്ട് പോലും നേടാന്‍ എബിപിക്കും കെ.എസ്.യുവിനും സാധിച്ചിട്ടില്ല. ചെയര്‍മാനായി വൈശാഖ് രാജീവ്, ജനറല്‍ സെക്രട്ടറി – അവന്തിക എന്‍.എം, കള്‍ച്ചറല്‍ അഫേഴ്‌സ് സെക്രട്ടറി – ധ്യാന്‍ദേവ് കെ.കെ, കൗണ്‍സിലര്‍ – മുഹമ്മദ് നിദാല്‍ ടി, മാഗസീന്‍ എഡിറ്റര്‍ – അനുരാഗ് ടി, ജനറല്‍ ക്യാപ്റ്റന്‍ – അജിത്ത് കെ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടവര്‍. തിരഞ്ഞെടുക്കപ്പെട്ട യൂണിയന്‍ അംഗങ്ങള്‍ക്കൊപ്പം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കൈിട്ട് ക്യാമ്പസില്‍ പ്രകടനം നടത്തി.