പയ്യോളിയില്‍ ട്രെയിനിടിച്ച് വയോധികന് പരിക്ക്
പയ്യോളി: ട്രെയിനിടിച്ച് വയോധികന് പരിക്ക്. പയ്യോളി ടാക്കീസ് റോഡിന് സമീപത്തെ റെയിൽവെ ട്രാക്കില്‍ ഇന്ന് രാത്രി 7.10ഓടെയാണ് സംഭവം. പയ്യോളി സ്വദേശിയായ വയോധികനാണ് പരിക്കേറ്റത് എന്നാണ് ലഭിക്കുന്ന വിവരം. തലയ്ക്കാണ് പരിക്കേറ്റത്.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പയ്യോളി പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. ഇയാളെ ആദ്യം പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്നും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്കും കൊണ്ടുപോയി. പരിക്ക് ഗുരുതരമായതിനാല്‍ തുടര്‍ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
Description: Elderly man injured after being hit by train in Payyoli