സ്കൂട്ടറിൽ വിദേശമദ്യം കടത്തിക്കൊണ്ട് വന്ന് വില്‍പ്പന; കൂട്ടാലിടയില്‍ ഒരാള്‍ പിടിയിൽ
ബാലുശ്ശേരി: സ്കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന വിദേശ മദ്യവുമായി കൂട്ടാലിടയില്‍ ഒരാള്‍ പിടിയിൽ. വടക്കെ നെല്ലിയോട്ട് കണ്ടി വീട്ടിൽ ഷൈജു (44)വാണ് ബാലുശ്ശേരി എക്സൈസിന്റെ പിടിയിലായത്. ഇന്ന് വൈകീട്ട് 5.45ഓടെ കൂട്ടാലിട ടൗണിലാണ് സംഭവം.
ഇയാളില്‍ നിന്നും 5 ലിറ്റർ വിദേശമദ്യം എക്സൈസ് പിടിച്ചെടുത്തു. KL-11- AY – 4434 എന്ന സ്കൂട്ടറിൽ വിദേശമദ്യം കടത്തിക്കൊണ്ട് വന്ന് വിൽപ്പന നടത്തുകയായിരുന്നു. ബാലുശ്ശേരി എക്സൈസ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
എ.ഇ.ഐ ഗ്രേഡ് രാജു.എൻ, പി.ഒ ഗ്രേഡ്മാരായ സോനേഷ് കുമാർ കെ.ആർ, മനോജ് കുമാർ കെ.പി, ഡ്രൈവർ പ്രശാന്ത് എന്നിവർ പങ്കെടുത്തു. പേരാമ്പ്ര മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Description: One arrested for smuggling and selling foreign liquor on a scooter