കാസര്‍കോട് സ്വദേശി നാദാപുരത്ത് മരിച്ച നിലയില്‍


നാദാപുരം: നാദാപുരം നരിക്കാട്ടേരിയില്‍ കാസര്‍കോട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചെറുവത്തൂര്‍ നടാച്ചേരി വലിയ പൊയില്‍ കരുണാകരന്റെ മകന്‍ ശ്രീജിത്തിനെയാണ് (38) മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹത്തിന് സമീപം കെ.എല്‍ 60 എസ് 2952 എന്ന നമ്പറിലുള്ള കാസര്‍കോട് രജിസ്‌ട്രേഷന്‍ കാറുമുണ്ടായിരുന്നു. വാഹനാപകടമാണ് മരണകാരണമെന്ന് നാദാപുരം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

ഇന്നലെ രാത്രി എട്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. നരിക്കാട്ടേരി കാരയില്‍ കനാല്‍ പരിസരത്ത് നാട്ടുകാരാണ് മൃതദേഹം കണ്ടത്. മൃതദേഹം വടകര ഗവ. ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.