‘മറ്റുള്ളവര്‍ക്ക് പ്രചോദനമാവട്ടെ എന്ന് കരുതി, സ്വാതിയോട് പറഞ്ഞപ്പോ അവളും സപ്പോട്ട്’; ഇരിങ്ങലില്‍ വിവാഹദിനം കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കി നവദമ്പതികള്‍


പയ്യോളി: ഇരിങ്ങലില്‍ വിവാഹദിനം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായധനം കൈമാറി നവദമ്പതികള്‍. കൊളാവിപ്പാലം ചെറിയാവിയില്‍ ഷിനുവും വടകര എരഞ്ഞിവളപ്പില്‍ മൂലയില്‍ സ്വാതിയുമാണ് കല്ല്യാണദിനം മാതൃകാപരമാക്കിയത്.

അരുവയില്‍ സുരക്ഷാ പെയിന്‍ & പാലിയേറ്റീവ് യൂണിറ്റിനാണ് ദമ്പതികള്‍ സഹായം കൈമാറിയത്. ഇന്ന് വിവാഹിതരായ ഇവര്‍ വീട്ടിലെത്തിയ ശേഷം തുക പാലിയേറ്റീവ് കെയര്‍ ഭാരവാഹികളെ ഏല്‍പ്പിക്കുകയായിരുന്നു.

‘സുരക്ഷയുടെ പ്രവര്‍ത്തകര്‍ എന്റെ സുഹൃത്തുക്കളാണ്. മറ്റുള്ളവര്‍ക്ക് പ്രചോദനമാവട്ടെ എന്ന് കരുതി ചെയ്ത കാര്യമാണ്. സ്വാതിയോട് പറഞ്ഞപ്പോ അവളും പിന്തുണച്ചു’ – ഷിനു വടകര കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

ചെറിയാവി ശശീന്ദ്രന്റെയും ശോഭാ ശശീന്ദ്രന്റെയും മകനാണ് ഷിനു. മസ്‌കറ്റില്‍ മെക്കാനിക്കായി ജോലി ചെയ്യുന്നു. വടകര എരഞ്ഞി വളപ്പില്‍ മൂലയില്‍ സത്യന്റെ മകളാണ് സ്വാതി.