കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസി ആത്മഹത്യക്ക് ശ്രമിച്ചു; ജീവനൊടുക്കാന്‍ ശ്രമിച്ചത് കൊലക്കേസ് പ്രതി

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസി ആത്മഹത്യക്ക് ശ്രമിച്ചു. പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷാണ് ഫോറന്‍സിക് സെല്ലില്‍ ആത്മഹത്യക്ക് ശ്രമിച്ചത്.

ഡ്യൂട്ടിയിലുണ്ടായ പൊലീസ് ഉദ്യോഗസ്ഥന്‍ രക്ഷപ്പെടുത്തുകയായിരുന്നു. ഡോക്ടര്‍മാരെത്തി ആവശ്യമായ ചികിത്സനല്‍കി. വിനീഷിനെതിരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തു. നേരത്തെ സബ് ജയിലില്‍ റിമാന്‍ഡിലിരിക്കെയും ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് 2021 ജൂണ്‍ 17നാണ് യുവതിയെ വിനീഷ് വീട്ടില്‍ കയറി കുത്തിക്കൊന്നത്.

summary: an inmate tried to commit suicide at kuthiravattam mental health center