പയ്യോളിയില്‍ റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയില്‍


പയ്യോളി: പയ്യോളിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍. പള്ളിക്കര സൗപര്‍ണികയില്‍ ഹരിഹരനാണ് (20) പയ്യോളി പോലീസിന്റെ പിടിയിലായത്. ഇയാളെ കോടതി റിമാന്റ് ചെയ്തു.

ഇന്നലെ വൈകിട്ട് 4മണിയോടെയാണ് കേസിനാസ്പദമായ സംഭവം. പയ്യോളി ഐപിസി റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവതിക്ക് നേരെയാണ് ലൈംഗികാതിക്രം നടത്തിയത്. തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

സംഭവത്തിന് ശേഷം കടന്നുകളഞ്ഞ പ്രതിയെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. എസ് ഐ അന്‍വര്‍ ഷായുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.