ഡി.വൈ.എഫ്.ഐ പഠനോത്സവം; കൊയിലാണ്ടി ബ്ലോക്ക് തല ഉദ്ഘാടനം അരിക്കുളത്ത് സംഘടിപ്പിച്ചു


അരിക്കുളം: ഡി.വൈ.എഫ്.ഐ പഠനോത്സവം കൊയിലാണ്ടി ബ്ലോക്ക് തല ഉദ്ഘാടനം നടന്നു. അരിക്കുളത്ത് വെച്ച് നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എം സുഗതന്‍ മാസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്ത് കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു.

ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് കെ.കെ സതീഷ് ബാബു അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ മേഖല സെക്രട്ടറി നിതിന്‍ലാല്‍ സ്വാഗതവും ബ്ലോക്ക് ജോയിന്റ് സെക്രട്ടറി സി.കെ ദിനൂപ് നന്ദിയും പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് അംഗം രജില, സി. പ്രഭാകരന്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി.കെ പ്രതീപന്‍, മേഖല പ്രസിഡന്റ് ഫിറോസ് ഖാന്‍, കെ.കെ രവി എന്നിവര്‍ സംസാരിച്ചു.