നന്തി ടൗണില്‍ വെള്ളക്കെട്ട് രൂക്ഷം; നിരവധി കടകളില്‍ വെള്ളം കയറി,വഗാഡ് വണ്ടികള്‍ തടഞ്ഞ് പ്രതിഷേധിച്ച് വ്യാപാരവ്യവസായി ഏകോപനസമിതി അംഗങ്ങള്‍


നന്തിബസാര്‍: നന്തിയില്‍ കനത്ത മഴയില്‍  വെള്ളക്കെട്ട് രൂപപ്പെട്ട് നിരവധി കടകളില്‍ വെള്ളം കയറിയതില്‍ പ്രതിഷേധിച്ച് വ്യാപാരവ്യവസായ ഏകോപനസമിതി. വെള്ളക്കെട്ടിന് പരിഹാരം കാണാതെ വഗാഡ് വാഹനങ്ങള്‍ കടത്തിവിടില്ലെന്ന് പ്രഖ്യാപിച്ച് വ്യാപാരവ്യവസായി സമിതിയുടെ നേതൃത്വത്തില്‍  ക്യാമ്പ്‌ ഓഫിസുനുമുന്നിൽ  വഗാഡ് വണ്ടികള്‍ തടയുകയായിരുന്നു.

ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള പ്രവൃത്തി നടക്കുന്നതിനാല്‍ ഡ്രൈനേജുകള്‌ലേയ്ക്കുള്ള വഴി നികത്തിയതിനാല്‍ വലിയ രീതിയിലുളള വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. സമീപത്തെ കടകളിലും നന്തി ടൗണില്‍ ഉള്ള ജുമാമസ്ജിദിലും വെളളം കയറിയിരുന്നു.

പഞ്ചായത്ത് പ്രസിഡണ്ട് അടക്കമുള്ളവര്‍ സ്ഥലത്തെത്തി ജെ.സി.ബി ഉപയോഗിച്ച് ഡ്രൈനേജുകള്‍ വൃത്തിയാക്കിയ ശേഷമാണ് സമരം താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. സനീര്‍ വില്ലന്‍കണ്ടി, പവിത്രന്‍ ആതിര, ഫര്‍ണീച്ചര്‍ രാജന്‍, നൗഫല്‍, ദിപിന്‍, വിശ്യന്‍ എം.കെ കരീം ഇല്ലത്ത് തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.