കീഴരിയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപന്നി; നാട്ടുകാര്‍ ഭീതിയില്‍- വീഡിയോ കാണാം


കീഴരിയൂര്‍: കീഴരിയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപന്നിയിറങ്ങി. കഴിഞ്ഞ രണ്ടുദിവസമായി ഇവിടെ കാട്ടുപന്നിയെ കാണുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. നടുവത്തൂര്‍ മണ്ണാടി റോഡിലാണ് കാട്ടുപന്നി ശല്യമുള്ളത്.

നടുവത്തൂര്‍ മണ്ണാടി റോഡിലാണ് കാട്ടുപന്നി ശല്യമുള്ളത്. ബുധനാഴ്ച വൈകുന്നേരം ആറുമണിക്ക് ഷൗക്ക ബീരാന്റെ വീടിന്റെ കോമ്പൗണ്ടിനുള്ളിലാണ് പന്നിയെ കണ്ടത്. ഇന്നലെ രാത്രി കൊളപ്പേരി ബഷീറിന്റെ വീട്ടുപരിസരത്തും കാട്ടുപന്നിയെ കണ്ടു.

കഴിഞ്ഞവര്‍ഷം ഒരു തവണ ഈ മേഖലയില്‍ കാട്ടുപന്നിയെ കണ്ടിരുന്നു. ഒരു വര്‍ഷത്തിനുശേഷമാണ് വീണ്ടും പന്നിയെ കാണുന്നത്. തുടര്‍ച്ചയായി രണ്ടുദിവസം പന്നിയെ കണ്ടതിന്റെ ഭീതിയിലാണ് നാട്ടുകാര്‍.