പുളിയഞ്ചേരി യു.പി സ്‌കൂള്‍ മുന്‍ പ്രധാന അധ്യാപകന്‍ നമ്പൂരികണ്ടി വിശ്വനാഥന്‍ മാസ്റ്റര്‍ അന്തരിച്ചു


കൊയിലാണ്ടി: പുളിയഞ്ചേരി യു.പി സ്‌കൂള്‍ മുന്‍ പ്രധാന അധ്യാപകന്‍ നമ്പൂരികണ്ടി വിശ്വനാഥന്‍ മാസ്റ്റര്‍ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു.

അച്ഛന്‍: പരേതനായ നാരായണന്‍ നായര്‍. അമ്മ: അമ്മാളുഅമ്മ. ഭാര്യ: രുഗ്മിണി. മക്കള്‍: വിജിത (അധ്യാപിക പുത്തന്‍ കടപ്പുറം ഗവ. യു.പി മലപ്പുറം), വിജീഷ് (എക്‌സ് മിലിട്ടറി).

മരുമക്കള്‍: സതീശന്‍, സ്വപ്‌ന (ചെങ്ങോട്ടുകാവ്). സഹോദരിമാര്‍: പത്മാതി, ദാക്ഷായണി, രുഗ്മിണി, പത്മിനി, രാധ, വിശാലാക്ഷി, ജയലക്ഷ്മി, ഇന്ദിര.