കോട്ടൂര്‍ മൂലാട് സ്വദേശിയുടെ സ്വര്‍ണ ബ്രേസ്ലറ്റ് ബാലുശ്ശേരിയില്‍ നഷ്ടപ്പെട്ടു


ബാലുശ്ശേരി: കോട്ടൂര്‍ മൂലാട് സ്വദേശിയുടെ ബ്രേസ്ലറ്റ് ബാലുശ്ശേരിയില്‍ നഷ്ടപ്പെട്ടു. ഒരു പവന്‍ തൂക്കം വരുന്ന ബ്രേസ്ലറ്റ് ബറോഡ ബാങ്കിന്റെ പേരുള്ള പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു.

ഇന്ന് ഉച്ചയ്ക്ക് 12 മണിക്കും ഒരു മണിക്കും ഇടയിലാണ് സംഭവം. നടുവണ്ണൂര്‍ ബാങ്ക് ഓഫ് ബറോഡയില്‍ നിന്നും ഏകദേശം 11 മണിക്ക് എടുത്ത് ബാലുശ്ശേരി എത്തിയപ്പോള്‍ ഉണ്ടായിരുന്നു. ബാലുശ്ശേരി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റോഡിലുള്ള ഗ്രീന്‍ അറീന ഓഡിറ്റോറിയത്തില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് ബൈക്കില്‍ ബാലുശ്ശേരി മുക്ക് വരെ പോയിരുന്നു. അപ്പോഴാണ് ബ്രേസ്ലറ്റ് നഷ്ടപ്പെട്ടത് അറിഞ്ഞത്.

ബാലുശ്ശേരി ഭാഗത്ത് നന്നായി തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ബാലുശ്ശേരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ അറിയിക്കുക. ഫോണ്‍: 8593994846