പാരാമെഡിക്കല്‍ സ്റ്റാഫ് ഒഴിവിലേയ്ക്ക് അഭിമുഖം നടത്തുന്നു; വിശദമായി നോക്കാം


കോഴിക്കോട്: കടല്‍ സുരക്ഷയുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയില്‍ മറൈന്‍ ആംബുലന്‍സ് സജ്ജമാക്കിയതിന്റെ ഭാഗമായി പാരാമെഡിക്കല്‍ സ്റ്റാഫിനെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നതിലേക്ക് ജൂണ്‍ അഞ്ചിന് രാവിലെ 11 മണിക്ക് കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ചേമ്പറില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.

യോഗ്യത ജനറല്‍ നഴ്സിംഗ് കോഴ്സ് പാസ്സായിരിക്കണം. ആണ്‍കുട്ടികള്‍ മാത്രം ഹാജരായാല്‍ മതി. രണ്ട് വര്‍ഷത്തെ കാഷ്വാലിറ്റി പ്രവര്‍ത്തന പരിചയമുള്ളവര്‍ക്കും ഓഖി ദുരന്തബാധിത കുടുംബങ്ങളില്‍പ്പെട്ടവര്‍ക്കും മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍പ്പെട്ടവര്‍ക്കും മുന്‍ഗണനയുണ്ട്. ഫോണ്‍: 0495-2383780.