പോസ്റ്റ്മാര്‍ട്ടം ചെയ്യാത്തതിനെച്ചൊല്ലി കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ തര്‍ക്കം; സൂപ്രണ്ട് ഓഫീസ് ഉപരോധിച്ച് ഡി.വൈ.ഫെ്.ഐയും രോഗിയുടെ ബന്ധുക്കളും


കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസ്‌ ഉപരോധിച്ചു. കുഴഞ്ഞ് വീണ് മരിച്ച കൊയിലാണ്ടിയിലെ ഓട്ടോ തൊഴിലാളിയായ ജിനീഷിന്റെ ബന്ധുക്കളും ഡിവൈഎഫ് ഐ പ്രവര്‍ത്തരും ചേര്‍ന്നാണ് ഓഫീസ് തടഞ്ഞത്‌.

ജിനീഷിന്റെ മൃതദേഹം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റമാര്‍ട്ടം ചെയ്യാന്‍ എത്തിച്ചപ്പോള്‍ കഴിയില്ലെന്ന് പറഞ്ഞതിനെ ചൊല്ലിയാണ്  സൂപ്രണ്ടിനെ രോഗിയുടെ ബന്ധുക്കളും ഡി.വൈ.എഫ്ഐ പ്രവര്‍ത്തകരും തടഞ്ഞ് വെച്ചത്.

മരിച്ച ജിനീഷിന് വയസ്സ് കുറവാണെന്ന് പറഞ്ഞ് പോസ്റ്റമാര്‍ട്ടം കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടുപോകാന്‍ ബന്ധുക്കളോട് ആശുപത്രി അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നെന്നാണ് ആരോപണം. ആശുപത്രി സ്റ്റാഫിന്റെ റിട്ടയേര്‍മെന്റ് പരിപാടി ഉള്ളതിനാലാണ് പോസ്റ്റമാര്‍ട്ടം നടത്താത്തതെന്നാണ് രോഗിയുടെ ബന്ധുക്കളും ഡി.വൈ.എഫ്.ഐ യും ആരോപിക്കുന്നത്.