പയ്യോളി പെരുമാള്‍പുരത്ത് റോഡില്‍ വെള്ളക്കെട്ട്; വന്‍ഗതാഗതക്കുരുക്ക്, വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നു, അറിയാം പോകേണ്ട വഴികള്‍


പയ്യോളി: പയ്യോളി പെരുമാള്‍പുരത്ത് റോഡിലെ വെള്ളക്കെട്ട് കാരണം വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നു. വാഹനങ്ങള്‍ കടന്ന്‌പോകാത്തതിനാല്‍ വലിയ തോതിലൂള്ള ഗതാഗതതടസ്സമാണ് നേരിടുന്നത്.

ഇന്ന് പെയ്ത ശക്തമായ മഴയിലാണ് റോഡില്‍ വലിയ തോതിലുള്ള വെള്ളക്കെട്ട് രൂപപ്പെട്ടത്. ദീര്‍ഘദൂരബസ്സുകള്‍ പയ്യോളിയില്‍ നിന്നും മേപ്പയ്യൂര്‍വഴിയാണ് തിരിച്ചുവിടുന്നത്. ചെറുവാഹനങ്ങള്‍ കീഴൂര്‍ വഴിയുമാണ് തിരിച്ചുവിടുന്നത്.

വടകര ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങള്‍ പയ്യോളി ടൗണില്‍ നിന്നും ലെഫ്റ്റ് റോഡ് വഴി ഒന്നരകിലോമീറ്റര്‍ സഞ്ചരിച്ച് കീഴൂര്‍ ടൗണില്‍ നിന്നും നേരെ നന്തിയിലേയ്ക്ക് പോകേണ്ടതാണ്.