‘ഈ വിജയം ഒരുപാട്‌പേര്‍ക്ക് പ്രചോദനം’; സിവില്‍സര്‍വ്വീസ് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ കീഴരിയൂര്‍ സ്വദേശിനി ശാരികയെ രാജ്ഭവനില്‍ വെച്ച് അനുമോദിച്ച് ഗവര്‍ണര്‍


കീഴരിയൂര്‍: സിവില്‍സര്‍വ്വീസ് പരീക്ഷയില്‍ ഉയര്‍ന്നറാങ്ക് കരസ്ഥമാക്കിയ കീഴരിയൂര്‍ സ്വദേശി ശാരികയെ അനുമോദിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍. രാജ്ഭവനില്‍ വെച്ച് നടന്ന ഈ വര്‍ഷം സിവില്‍സര്‍വ്വീസ് റാങ്ക് ലിസ്റ്റില്‍ ഇടംനേടിയവര്‍ക്ക് നല്‍കിയ സ്വീകരണത്തിലാണ് പ്രത്യേക അനുമോദനം നല്‍കിയത്.

ശാരികയോടൊപ്പം ഏറെ നേരം ചിലവഴിച്ച ഗവര്‍ണര്‍ ശാരികയുടെ വിജയം ഒരുപാട് പേര്‍ക്ക് പ്രചോദനമാകുമെന്ന് പറഞ്ഞു.
സെറിബ്രല്‍ പാള്‍സി രോഗ ബാധിതയായ ശാരിക ശാരീരികമായ ഒട്ടേറെ പരിമിതികളെ മറികടന്നുകൊണ്ടാണ് ഈ നേട്ടം കൊയ്തത്. സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചപ്പോള്‍ 922ാം റാങ്കോടെയാണ് ശാരിക മികവുകാട്ടിയത്. കീഴരിയൂര്‍ മാവിന്‍ചുവട് സ്വദേശിയായ ശശിയുടെയും രാഗിയുടെയും മകളാണ് ശാരിക.

 

ശാരികയുടെ ദൃഢനിശ്ചയത്തിന് മുമ്പില്‍ ശാരീരിക പരിമിതികള്‍ തോറ്റു; സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 922ാം റാങ്കിന്റെ തിളക്കവുമായി കീഴരിയൂര്‍ സ്വദേശിനി