ലോക ക്ഷീരദിനം ആചരിച്ച് പയ്യോളി പാലച്ചുവട് ക്ഷീരസംഘം


പയ്യോളി: ലോക ക്ഷീരദിനം ആചരിച്ച് പയ്യോളി പാലച്ചുവട് ക്ഷീരസംഘം. സംഘം പ്രസിഡന്റ് എം. ഗംഗാധരന്‍ മാസ്റ്റര്‍ ക്ഷീര പതാക ഉയര്‍ത്തി.

പയ്യോളി ക്ഷീര വികസന ഓഫീസ് ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ എന്‍.കെ അമ്പിളി, സംഘം ഭരണ സമിതി അംഗങ്ങള്‍, ക്ഷീര കര്‍ഷകര്‍, ഉപഭോക്താക്കള്‍, സംഘം ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സെക്രട്ടറി എം. ദേവദാസന്‍ ക്ഷീര ദിന പ്രതിജ്ഞ ചൊല്ലികൊടുത്തു. എല്ലാവര്‍ക്കും മധുരം വിതരണം നടത്തി.