‘നിറവ് 2024 ‘; കുടുംബസംഗമവും സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്നവര്‍ക്ക് യാത്രയയ്പ്പും നല്‍കി എന്‍.ടി.യു കൊയിലാണ്ടി ഉപജില്ല കമ്മിറ്റി


കൊയിലാണ്ടി: ദേശീയ അധ്യാപക പരിഷത്ത് (എന്‍.ടി.യു) കൊയിലാണ്ടി ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘നിറവ് 2024 ‘ എന്ന പേരില്‍ യാത്രയപ്പ്, അനുമോദനം, കുടുംബ സംഗമം എന്നിവ സംഘടിപ്പിച്ചു.

ഈ വര്‍ഷം സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ജി.എം.എല്‍.പി സ്‌കൂള്‍ പന്തലായനിയിലെ പ്രധാനാധ്യാപിക യു. മിനി ടീച്ചര്‍ക്കുള്ള യാത്രയപ്പ് നല്‍കി. എന്‍.സി.ഇ.ആര്‍.ടി അസി. പ്രൊഫസറായി നിയമനം ലഭിച്ച മധുസൂദനന്‍ ഭരതാഞ്ജലിയേയും എന്‍.ടിയു നടത്തിയ എല്‍.എസ്.എസ് മാതൃകാ പരീക്ഷയില്‍ ഉപജില്ലയില്‍ ഒന്നാം സ്ഥാനം ലഭിച്ച കുറുവങ്ങാട് സെന്‍ട്രല്‍ യു.പി സ്‌കൂളിലെ ദക്ഷ വിനോദിനേയും യു.എസ്.എസ് മാതൃകാ പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയ വേളൂര്‍ ജി.എം.എല്‍.പി സ്‌കൂളിലെ വൈഷ്ണവികയേയും നിറവ് 2024ന്റെ വേദിയില്‍ വെച്ച് അനുമോദിച്ചു.

ഭരതാഞ്ജലി ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന പരിപാടിയില്‍ എന്‍.ടി.യു ഉപജില്ല പ്രസിഡണ്ട് ബി.എന്‍ ബിന്ദു അധ്യക്ഷത വഹിച്ചു. ചടങ്ങ് ആര്‍ഷ വിദ്യാപീഠം ആചാര്യനും ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷനുമായ ശശി കമ്മട്ടേരി ഉദ്ഘാടനം നിര്‍വഹിച്ചു. ശശി കമ്മട്ടേരി ഉപഹാരസമര്‍പ്പണം നടത്തി. ചടങ്ങില്‍ ആര്‍.ജെ മിഥുന്‍ ലാല്‍ സ്വാഗതവും പി.വി സംജിത് ലാല്‍ നന്ദിയും പറഞ്ഞു.