പോരാടുന്ന ഫലസ്തീന്‍ കുരുന്നുകള്‍ക്ക് ഐക്യദാര്‍ഡ്യം; കൊയിലാണ്ടി നിയോജക മണ്ഡലം എംഎസ്എഫ് ബാലകേരളം നേതൃസംഗമം സംഘടിപ്പിച്ചു


കൊയിലാണ്ടി: എംഎസ്എഫ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ‘പൂക്കള്‍ കഥ പറയുന്നു’ എന്ന പേരില്‍ ബാലകേരളം നേതൃസംഗമം സംഘടിപ്പിച്ചു. എംഎസ്എഫ് ബാലകേരളം സംസ്ഥാന വിംഗ് കണ്‍വീനര്‍ ആസിഫ് കലാം ഉദ്ഘാടനം ചെയ്തു.
ജെ.സി.ഐ നാഷണല്‍ ട്രൈയിനര്‍ കെ.പി ഷര്‍ശാദ് മാസ്റ്റര്‍ വിഷയാവതരണം നടത്തി.

എംഎസ്എഫ് കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് ഷിബില്‍ പുറക്കാട് അധ്യക്ഷത വഹിച്ചു. സമദ് നടേരി, അഫ്രിന്‍ ടി.ടി , റഫ്ഷാദ് വലിയമങ്ങാട്, ഫസീഹ് പുറക്കാട്, മിസാജ് കാട്ടിലെ പീടിക, റാഷിദ് വെങ്ങളം, ഷാനിബ് തിക്കോടി, ഷംവീല്‍ കൊയിലാണ്ടി, നബീഹ് കൊയിലാണ്ടി, ആസിഫ് തിക്കോടി തുടങ്ങിയവര്‍ ആശംസ അറിയിച്ചു.