മൂടാടി വെള്ളറക്കാട് കാറുകൾ കൂട്ടിയിടിച്ച് അപകടം; ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു


Advertisement

കൊയിലാണ്ടി: ദേശീയപാതയില്‍ വെള്ളറക്കാട് വാഹനാപകടത്തിൽ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന വയോധികൻ അന്തരിച്ചു. റിട്ട. അധ്യാപകൻ പയ്യോളി അങ്ങാടി മണിയൂർ കൃഷ്ണൻ ആണ് മരിച്ചത്. എൺപത് വയസ്സായിരുന്നു. രണ്ട് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ ആണ് വയോധികന് ഗുരുതര പരിക്കേറ്റത്.

ഇന്നലെ വൈകീട്ട് നാലേ കാലോടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറും വടകര ഭാഗത്തേക്ക് പോകുകയായിരുന്ന കാറും മൂടാടിക്കും വെള്ളറക്കാടിനും ഇടയില്‍ ദേശീയപാതയിൽ കൂട്ടിയിടിക്കുകയായിരുന്നു. പയ്യോളി അങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാറും വടകരയ്ക്കടുത്ത് തണ്ണീർപന്തൽ സ്വദേശികൾ സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ചത്.

Advertisement

അപകടത്തിൽ ആറു പേർക്കും പരിക്കേറ്റിരുന്നു. പരിക്കേറ്റവരെ ഉടന്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ കൃഷ്ണനെയും ഭാര്യ ശാരദയെയും  കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കവെ ഇന്നലെ രാത്രിയോടെയാണ് കൃഷ്ണന്റെ മരണം.

Advertisement

പയ്യോളി ആനന്ദ് ഹൗസിലെ അനൂപ് (51), അനീഷ് (47), ദിവ്യ (40), അനൻ കൃഷ്ണൻ (12) എന്നിവരെയാണ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Advertisement