65 ലക്ഷത്തോളം രൂപയുടെ ഭാഗ്യം തേടി വന്നു വിളിച്ചു, എന്നാൽ വിശ്വാസത്തിനു വില നൽകി പണം കൈമാറി യുവാവ്; മാതൃക ആയി വടകര സ്വദേശി
വടകര: ഭാഗ്യം തന്നെ തേടി എത്തിയെങ്കിലും പണം മുടക്കിയത് താനല്ലല്ലോ, പിന്നെങ്ങനെ ആ പണം കൊണ്ടുള്ള സമ്മാനം താൻ വാങ്ങും. 65 ലക്ഷം രൂപയോളം വരുന്ന പണം അങ്ങനെയേ തിരികെ നൽകി അജ്മാനിലെങ്ങും അത്ഭുതമായിരിക്കുകയാണ് ഈ വടകര സ്വദേശി. വടകര കോട്ടപ്പള്ളി സ്വദേശി ഫയാസ് പടിഞ്ഞാറയിൽ സമ്മാനമായി കിട്ടിയ വൻതുക കൈമാറിയത്.
അജ്മാനിൽ ഒരു പ്രമുഖ ഷൂ ബ്രാൻഡ് ഷോപ്പിലെ സെയിൽസ്മാനായി ജോലി ചെയ്യുകയാണ് ഫയാസ് പടിഞ്ഞാറയിൽ. അബൂദബി ഡ്രൂട്ടിഫ്രീ ബിഗ് ടിക്കറ്റിന്റെ വാരാന്ത്യ നറുക്കെടുപ്പിൽ നിന്ന് ഭാഗ്യം ഇയാളെ തേടി വരുകയായിരുന്നു. ഇയാളെടുത്ത ടിക്കറ്റിന് നറുക്ക് വീഴുകയായിരുന്നു. എന്നാൽ ഫയാസിന്റെ അമ്മാവൻ സമീറിന്റെ സഹപ്രവർത്തകയായ ഇമറാത്തി വനിതയ്ക്ക് വേണ്ടിയായിരുന്നു ഇയാൾ ടിക്കറ്റ് എടുത്തിരുന്നത്. മലയാളികൾ ഭാഗ്യവാന്മാരാണെന്ന വിശ്വാസത്തിൽ സമീറിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഈ വനിത ടിക്കറ്റ് വാങ്ങുകയായിരുന്നു.
3 ലക്ഷം ദിർഹം അഥവാ 65 ലക്ഷത്തോളം രൂപയുടെ സമ്മാനം ഫയാസിനെ തേടി എത്തിയത്. അധികൃതർ സമ്മാന തുക ഫയാസിന്റെ അക്കൗണ്ടിലേക്ക് കൈമാറുകയും ചെയ്തു. നിയമപരമായി ഈ ഭാഗ്യസമ്മാനത്തിന്റെ തുകയത്രയും ഫയാസിന് അവകാശപ്പെട്ടതാണ്. വിവരം അധികം ആരെയും അറിയിക്കാതെ പോയിരുന്നെങ്കിൽ ഈ പണം അത്രയും ഫയാസിന് സ്വന്തമായേനെ. എന്നാൽ അവിടെ ഫയാസിന്റെ ഉള്ളിലിലുണ്ടായ ഒരു കൊന്തയോടെ കഥ മാറി മറിയുകയായിരുന്നു.
സമ്മാന തുക പൂർണ്ണമായും കൈമാറാൻ തന്നെ തീരുമാനിക്കുകയായിരുന്നു ഫയാസ്. മണ്ടൻ ഇന്ന് പലരും വിളിച്ചെങ്കിലും, ഇത് നൽകിയില്ലെങ്കിൽ തന്നോട് തന്നെ ചെയ്യുന്ന വിശ്വാസ വഞ്ചന ആയിരിക്കുമെന്ന് ഫയാസ് പറയുന്നു. പണം കൈമാറിയതിന് പിന്നാലെ വടകര സ്വദേശിക്ക് ചെറിയൊരു സമ്മാനം തേടിയെത്തി, ഇമറാത്തി സുഹൃത്തിൽ നിന്ന്, വിശ്വാസം കാത്ത് സൂക്ഷിച്ചതിന്.
വിശ്വാസം അതല്ലേ എല്ലാം.