ജയിൽ ചാടി മൂന്നു ദിവസത്തിനുള്ളിൽ വീണ്ടും പിടിയിൽ; വടകര ജയിൽ ചാടിയ റിമാൻഡ് പ്രതിയെ പിടികൂടി (വീഡിയോ കാണാം)
വടകര: വടകര സബ് ജയിലിൽ നിന്ന് ജയിൽചാടിയ റിമാൻഡ് പ്രതി പിടിയിലായി. താമരശ്ശേരി സ്വദേശി എരവത്ത് കണ്ടി മിത്തൽ ഫഹദാണ് പോലീസ് പിടിയിലായത്.
റെയിൽവേ സ്റ്റേഷനിൽ നിന്ന് വടകര ജയിൽ വാർഡനാണ് ഇയാളെ പിടികൂടിയത്. തമിഴ്‌നാട്ടിലേക്ക് കടന്ന പ്രതി തിരികെ വടകരയിലേക്ക് വരുന്നതായി വിവരം കിട്ടിയതിനെത്തുടർന്നു അന്വേഷിച്ചെത്തിയതായിരുന്നു പോലീസ്.
പത്തം തീയതിയാണ് ഇയാൾ ജയിൽ ചാടിയത്. ജയിലിലെ ബാത്റൂമിലെ വെന്റിലേറ്റർ വഴിയാണ് പ്രതി പുറത്ത് കടന്നത്. ജയിൽ ചാടിയ കേസിലും ഇയാൾക്കെതിരെ കേസെടുത്തു.
കഞ്ചാവ് കേസിലെ പ്രതിയാണ് ഫഹദ്. ജൂൺ ആറാം തിയ്യതി ആറ് കിലോ കഞ്ചാവുമായി വടകര എക്സെെസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഈ കേസിൽ റിമാൻഡിൽ കഴിയവെയാണ് പ്രതി രക്ഷപ്പെട്ടത്.
വീഡിയോ കാണാം: