ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്ക് തുടക്കമിട്ട് മൂടാടി പഞ്ചായത്ത്


മൂടാടി: പഞ്ചായത്തിലെ മുഴുവന്‍ കുടുംബങ്ങളേയും കൃഷിയിലേക്ക് കൊണ്ടുവരാന്‍ ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്ക് മൂടാടിയില്‍ തുടക്കമായി. മൂന്നാം വാര്‍ഡിലെ എളമ്പിലാട് വയലില്‍ ജവാന്‍ കൃഷിക്കൂട്ടത്തിന്റെ നെല്‍കൃഷിക്ക് വിത്തിട്ട് കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശ്രീകുമാര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.
[ad1]

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജീവാനന്ദന്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. മൂന്നാം വാര്‍ഡ് മെമ്പര്‍ റെജുല ടി.എം, രണ്ടാം വാര്‍ഡ് മെമ്പര്‍ ഉസ്‌ന ഏ.വി, പതിനാലാം വാര്‍ഡ് മെമ്പറും കൃഷി വര്‍ക്കിങ് ഗ്രൂപ്പ് ചെയര്‍മാനുമായ പപ്പന്‍ മൂടാടി, പി. നാരായണന്‍ മാസ്റ്റര്‍, സന്തോഷ് കുന്നുമ്മല്‍, ആര്‍. നാരായണന്‍ മാസ്റ്റര്‍, എം.വി.ഗംഗാധരന്‍, രവീന്ദ്രന്‍ മാസ്റ്റര്‍ ചാത്തോത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
[ad2]

കൃഷി ഓഫീസര്‍ നൗഷാദ് കെ.വി സ്വാഗതവും ജവാന്‍ കൃഷിക്കൂട്ടം കണ്‍വീനര്‍ സത്യന്‍ ആമ്പിച്ചിക്കാട്ടില്‍ നന്ദിയും പറഞ്ഞു. കൃഷി അസിസ്റ്റന്റ് വിജില വിജയന്‍, ജവാന്‍ കൃഷിക്കൂട്ടം അംഗങ്ങള്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, വാര്‍ഡ് വികസന സമിതി അംഗങ്ങള്‍, കര്‍ഷകര്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.