കോവിഡ് തല പൊക്കുന്നു; കേരളത്തില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി; മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ ഈടാക്കും


കോഴിക്കോട്: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് പൊതു സ്ഥലങ്ങളിലും തൊഴിലിടങ്ങളിലും മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി. ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. ഇനി മുതല്‍ മാസ്‌ക് ധരിക്കതെ പുറത്തിറങ്ങുന്നവരില്‍ നിന്ന് പിഴ ഈടാക്കും.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. അതേസമയം എത്ര രൂപയാണ് പിഴ എന്ന് ഉത്തരവില്‍ പറയുന്നില്ല.

[ad-attitude]

പൊതു സ്ഥലങ്ങള്‍, തൊഴിലിടങ്ങള്‍, ചടങ്ങുകള്‍, വാഹനള്‍ എന്നിവിടങ്ങളില്‍ ജനങ്ങള്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. നേരത്തേ ഡല്‍ഹി, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കിയിരുന്നു. ഇവിടങ്ങളില്‍ മാസ്‌ക് ഇല്ലാത്തവരില്‍ നിന്ന് 500 രൂപയാണ് പിഴ ഈടാക്കുന്നത്.

[ad1]

മാര്‍ച്ച് അവസാനത്തോടെയാണ് രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. ഇത് പ്രകാരം പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കിലും ആള്‍ക്കൂട്ട നിയന്ത്രണം ലംഘിച്ചാലും കേസെടുക്കേണ്ടതില്ലെന്നും തീരുമാനിച്ചിരുന്നു. ദുരന്ത നിവാരണ നിയമ പ്രകാരമുള്ള നിയമങ്ങള്‍ പിന്‍വലിച്ചു കൊണ്ടാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

സർക്കാർ ഉത്തരവ്:

[ad2]