ഉന്നതവിജയം നേടിയ എസ്.എസ്.എല്‍.സി, പ്ലസ്ടു വിദ്യാര്‍ത്ഥികളെ അനുമോദിച്ച് കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി


കീഴരിയൂര്‍: ഉന്നതവിജയം നേടിയ എസ്.എസ്.എല്‍.സി, പ്ലസ്ടു വിദ്യാര്‍ത്ഥികളെ അനുമോദിച്ച് കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി. ഒപ്പം കോരപ്ര അംഗന്‍വാടിയില്‍ നിന്ന് വിരമിച്ച വട്ടക്കണ്ടി സൗമിനി ടീച്ചര്‍ക്ക് യാത്രയപ്പും നല്‍കി.

കണിയാണ്ടി അബ്ദുറഹിമാന്റെ അധ്യക്ഷതയില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് മെമ്പര്‍ ഗോപാലന്‍ കുറ്റിയോയത്തില്‍, ഗോവിന്ദന്‍ പി.കെ ശശി കല്ലട, പ്രീജിത്ത് ജി.പി, സ്വപ്നകുമാര്‍ കെ.പി കണ്ണന്‍ പോവതി, ജോസഫ് പുല്‍പ്പള്ളി, അക്ഷയ് തേറമ്പത്ത് എന്നിവര്‍ സംസാരിച്ചു.