ലഹരിയ്‌ക്കെതിരെ റീല്‍സ് വീഡിയോ തയ്യാറാക്കൂ, ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടൂ; സോഷ്യല്‍ മീഡിയകളിലൂടെ ബോധവത്കരണ പരിപാടികള്‍ നടത്തുമെന്ന് കൊയിലാണ്ടിയിലെ ചലച്ചിത്ര കൂട്ടായ്മയായ ക്യു.എഫ്.എഫ്.കെ


കൊയിലാണ്ടി: സാമൂഹിക വിപത്തായ ലഹരി ഉപയോഗങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണ സന്ദേശമുയര്‍ത്തുന്ന പരിപാടികള്‍ സോഷ്യല്‍ മീഡിയകളിലൂടെ നടത്തുമെന്ന് കൊയിലാണ്ടിയിലെ ചലച്ചിത്ര കൂട്ടായ്മയായ ക്യു എഫ് എഫ് കെ. ആദ്യഘട്ടത്തില്‍ ലഹരി വിരുദ്ധ റീല്‍സ് മത്സരം നടത്തുവാന്‍ കൊയിലാണ്ടിയില്‍ ചേര്‍ന്ന അംഗങ്ങളുടെ ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനിച്ചു.

”ലഹരിയോട് വിട” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ഒന്നര മിനുട്ട് ദൈര്‍ഘ്യമുള്ള മൊബൈലില്‍ ചിത്രീകരിച്ച റീല്‍സ് വീഡിയോകള്‍ യാതൊരു എന്‍ട്രി ഫീയും ഇല്ലാതെയാണ് ക്ഷണിക്കുന്നത്. മികച്ച മൂന്ന് ചിത്രങ്ങള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ജേതാക്കള്‍ക്ക് ലഭിക്കുന്നതാണ്. ലഭിക്കുന്ന മികവുറ്റ റീല്‍സുകള്‍ ക്യു.എഫ്.എഫ്.കെയുടെ പേജില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും.

കൊയിലാണ്ടി ഫിലിം ഫാക്ട്ടറി കോഴിക്കോടിന്റെ ആക്ടിംഗ് ക്യാമ്പ്, ഇന്റര്‍നാഷണല്‍ ഷോര്‍ട് ഫിലിം ഫെസ്റ്റിവല്‍, ചലച്ചിത്ര നിര്‍മ്മാണം എന്നിവ തുടര്‍ന്നുള്ള മാസങ്ങളില്‍ നടത്താനും യോഗം തീരുമാനിച്ചു. സംഘടനയിലേക്ക് പുതുതായി ചേര്‍ന്നവര്‍ക്കുള്ള അംഗത്വ വിതരണവും നടന്നു.

പ്രസിഡന്റ് ജനു നന്തി ബസാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ രക്ഷാധികാരി ഭാസ്‌ക്കരന്‍ വെറ്റിലപ്പാറ, പ്രശാന്ത് ചില്ല, എസ്.ആര്‍.ഖാന്‍, ഹരി ക്ലാപ്‌സ്, രഞ്ജിത് നിഹാര, അര്‍ജുന്‍ സാരംഗി, ശ്രീകുമാര്‍ നടുവത്തൂര്‍, കിഷോര്‍ മാധവന്‍, ആന്‍സന്‍ ജേക്കബ്ബ്, ശിവപ്രസാദ്, പ്രശോബ് മേലടി, രാജേഷ് മുത്താമ്പി എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സാബു കീഴരിയൂര്‍ സ്വാഗതവും ജോ. സെക്രട്ടറി ബബിത പ്രകാശ് നന്ദിയും പറഞ്ഞു.

Summary: QFFK, a film society in Koyilandy, said that awareness programs will be conducted through social media