‘ബ്ലഡ് കെയര്‍’; യൂത്ത് ലീഗ് രക്തദാന ക്യാമ്പയിന് കൊയിലാണ്ടിയില്‍ തുടക്കമായി
കൊയിലാണ്ടി: യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ബ്ലഡ് കെയര്‍ പരിപാടിയുടെ ഭാഗമായുള്ള രക്തദാന ക്യാമ്പയിന് കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ തുടക്കമായി. കാവുംവട്ടം എം.യു.പി സ്കൂളില്‍വെച്ച് നടന്ന ക്യാമ്പയിന് നിയോജ മണ്ഡലം തല ഉദ്ഘാടനം യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി. മൊയ്തീന് കോയ നിര്‍വ്വഹിച്ചു.
കൊയിലാണ്ടി മുനിസിപ്പാലിറ്റി യൂത്ത് ലീഗ് ബ്ലഡ് കെയറും കോഴിക്കോട് എം.വി.ആര് കാന്‍സര്‍ സെന്ററും സംയുക്തമായാണ് രക്തദാന ക്യാമ്പയിന് സംഘടിപ്പിച്ചത്. മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് കെ.കെ റിയാസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫാസില്‍ നടേരി സ്വാഗതം പറഞ്ഞു. നിരവധി പേര് ക്യാമ്പില്‍ വെച്ച് രക്തം ദാനം നല്കി അംഗീകാരപത്രം സ്വീകരിച്ചു.
സംസ്ഥാന കമ്മിറ്റിയുടെ ക്യാമ്പയിനിന്റെ ഭാഗമായി ഫെബ്രുവരി 28 നകം മണ്ഡലത്തിലെ മറ്റു മുനിസിപ്പാലിറ്റി, പഞ്ചായത്തുകളിലും രക്തദാന ക്യാമ്പ് സംഘടിപ്പിക്കും. ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി സമദ് നടേരി, എ. അസീസ് മാസ്റ്റര്‍,എന്‍ കെ അബ്ദുല്‍ അസീസ്, പി.കെ മുഹമ്മദലി, നൗഫല്‍ കൊല്ലം, അന്‍വര്‍ വലിയമങ്ങാട്, ഷബീര്‍ കൊല്ലം, ഹാഷിം വലിയമങ്ങാട്, ആസിഫ് കലാം, റഫ്ഷാദ് പി.കെ, സി.കെ ഇബ്രാഹിം, അബ്ദുറഊഫ് എം.പി, നിസാം പി.വി, നബീഹ്, സൈനുദ്ധീന്‍, ഷമീര്‍ ടി. എന്നിവര്‍ സംസാരിച്ചു. ബാസിത് എം.പി നന്ദിയും പറഞ്ഞു.