അരിക്കുളം മുതുകുന്ന് മലയില്‍ വീണ്ടും മണ്ണെടുക്കല്‍; സി.പി.എം, ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തില്‍ തടഞ്ഞു
അരിക്കുളം: അരിക്കുളം നൊച്ചാട് പഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന മുതുകുന്ന് മലയില്‍ വീണ്ടും മണ്ണെടുപ്പ് തടഞ്ഞ് സി.പി.എം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍. മുതുകുന്ന് മലയില്‍ ഫാം ടൂറിസം വരുന്നതിന്റെ ഭാഗമായി വന്‍ തോതില്‍ വഗാര്‍ഡ് മണ്ണെടുക്കുന്നതാണ് സി.പി.എം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഇന്നലെ ഉച്ചയോടെ തടഞ്ഞത്.
പരിസ്ഥിതി ലോല പ്രദേശമാണിതെന്നും ജനവാസ മേഖലയായതിനാല്‍ വലിയ തോതിലുള്ള മണ്ണെടുക്കല്‍ പ്രദേശവാസികള്‍ ഭീഷണിയാണെന്നും പറയുന്നു. ഫാം ടൂറിസം കമ്പനിയുടെ നേതൃത്വത്തില്‍ നാട്ടുകാരുമായി ചേര്‍ന്ന് യോഗം വിളിച്ചുകൂട്ടണെമന്നും എത്രത്തോളം മണ്ണാണ് മുതുകുന്ന് മലയില്‍ നിന്നും കൊണ്ടുപോകുന്നതെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്ന കാര്യങ്ങള്‍ ചെയ്യണമെന്നുമാണ് ആവശ്യം. വഗാര്‍ഡ് കമ്പനിയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചുചേര്‍ക്കാമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെയും യോഗം നടത്തിയിട്ടില്ലെന്ന് സി.പി.എം കാരയാട് സെക്രട്ടറി സുബോധ് കൊയിലാണ്ടി ന്യൂസോ ഡോട് കോമിനോട് പറഞ്ഞു.
സുബോധ്, അബിനീഷ് കെ, വി.പി. ദാമോദരന്‍,ദേവ് അമ്പാളി, ജിതേഷ് കെ യു, പ്രദീപ് കുമാര്‍, രാജേഷ് വി.പി, പ്രണവ് എസ്.എസ്, ടി.കെ ഗോവിന്ദന്‍കുട്ടി, ബിനു.ഇ, എന്നിവര്‍ മണ്ണെടുക്കല്‍ തയുന്നതില്‍ പങ്കെടുത്തു.