കൊയിലാണ്ടി ബ്ലോക്കിലെ 30,000 യുവജനങ്ങളെ ഡി.വൈ.എഫ്.ഐ അംഗങ്ങളാക്കും; ബ്ലോക്ക് തല മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി
കൊയിലാണ്ടി: കൊയിലാണ്ടി ബ്ലോക്കില്‍ ഡി.വൈ.എഫ്.ഐയുടെ മെമ്പര്‍ഷിപ്പ് ക്യാമ്പെയ്ന് തുടക്കമായി. തിരുവനന്തപുരത്ത് നടന്ന 16ാമത് നാഷണല്‍ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനുവേണ്ടി സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയ ആര്‍ദ്രയ്ക്ക് മെമ്പര്‍ഷിപ്പ് നല്‍കിക്കൊണ്ടാണ് ക്യാമ്പെയ്ന് തുടങ്ങിയത്.
കൊയിലാണ്ടി ബ്ലോക്കിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുപ്പതിനായിരം യുവജനങ്ങളെ ഡി.വൈ.എഫ്.ഐ അംഗങ്ങളാക്കുകയാണ് ലക്ഷ്യമിടുന്നത്. ഒക്ടോബര്‍ ഇരുപതിനുള്ളില്‍ ക്യാമ്പെയ്ന് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി വിജീഷ് ആര്‍ദ്രയ്ക്ക് മെമ്പര്‍ഷിപ്പ് കൈമാറി. ബ്ലോക്ക് പ്രസിഡന്റ് കെ.കെ.സതീഷ് ബാബു, ബ്ലോക്ക് ട്രഷറര്‍ വി.പി.അനുഷ, ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.കെ.പ്രദീപ്, റിഥിന്‍ കൃഷ്ണ, അഖില്‍ സി.എം, വിപില്‍ലാല്‍ ഊട്ടേരി എന്നിവര്‍ ചടങ്ങില്‍ പങ്കാളികളായി.