കാരശ്ശേരിയില്‍ 300 ജലാറ്റിന്‍ സ്റ്റിക്കുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി


മുക്കം: 300 ജലാറ്റിന്‍ സ്റ്റിക്കുകള്‍ ഉപേക്ഷിച്ച നിലയില്‍ കാരശ്ശേരിയില്‍ നിന്നും കണ്ടെത്തി. കാരശ്ശേരി പഞ്ചായത്തിലെ വലിയപറമ്ബ്-തൊണ്ടയില്‍ റോഡില്‍ സ്വകാര്യവ്യക്തിയുടെ പറമ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ജലാറ്റിന്‍ സ്റ്റിക്കറുകള്‍ മുക്കം പോലീസ് കണ്ടെത്തിയത്.

പരിസരവാസികള്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് സ്ഫോടക വസ്തുക്കളുള്ള പെട്ടികള്‍ കണ്ടെടുത്തത്. പെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടതോടെ കൗതുകത്തെ തുടര്‍ന്ന് യുവാക്കളും മറ്റുചിലരും ചേര്‍ന്ന് പെട്ടികള്‍ പരിശോധിച്ചപ്പോഴാണ് ജെലാറ്റിന്‍ സ്റ്റിക്കറുകളാണെന്ന് തിരിച്ചറിഞ്ഞത്.


അഞ്ച് പെട്ടികളിലായിട്ടാണ് വീര്യമുള്ള സ്ഫോടകവസ്തുക്കള്‍ തള്ളുന്നതെന്ന് മുക്കം പോലീസ് പറഞ്ഞു. പോലീസ് സമീപത്തെ പ്ലോട്ടുകളിലും വ്യാപക തിരച്ചില്‍ നടത്തി. സ്‌ഫോടക വസ്തു വിദഗ്ധരുടെ വിശദമായ പരിശോധനയ്ക്ക് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകൂ.