വെള്ളക്കെട്ട് ഒഴിവാക്കാന്‍ തോട്, രണ്ട് പമ്പ് ഹൗസുകള്‍ എന്നിങ്ങനെ വെളിയണ്ണൂര്‍ ചല്ലി കൃഷിയോഗ്യമാക്കാന്‍ 20.7 കോടിയുടെ പദ്ധതി; പ്രോജക്ട് കര്‍ഷകര്‍ക്കും ഭൂവുടമകള്‍ക്കും മുമ്പാകെ പ്രദര്‍ശിപ്പിച്ചു


അരിക്കുളം: വെളിയണ്ണൂര്‍ ചല്ലി 20.7 കോടിയുടെ പ്രോജക്റ്റ് ഭൂ ഉടമകള്‍ക്കും കര്‍ഷകര്‍ക്കും ജനപ്രതിനിധികള്‍ക്കും യോഗത്തില്‍ പ്രദര്‍ശിപ്പിച്ചു. വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് വേണ്ടി പുതിയ തോട് നിര്‍മ്മാണം, പഴയത് പുനര്‍നിര്‍മ്മാണം, മുഴക്ക് മീത്തല്‍, ചെറോല്‍ എന്നിവിടങ്ങളില്‍ രണ്ട് പമ്പ് ഹൗസ്, ഫോം റോഡുകള്‍, തെക്കന്‍ ചല്ലി ഭാഗത്ത് അഞ്ച് ജലസംഭരണികള്‍ തുടങ്ങിയ പ്രവൃത്തികള്‍ നടത്തുന്നതിനുള്ള സാങ്കേതികാനുമതി ലഭിക്കുന്നതിന് ഭൂ ഉടമകള്‍ ഒക്ടോബര്‍ 30നുള്ളില്‍ അവരുടെ ഭുരേഖകള്‍ ബന്ധപ്പെട്ട കൃഷി ഓഫിസര്‍മാര്‍ക്ക് നല്‍കാന്‍ യോഗത്തില്‍ തീരുമാനിച്ചു.

സംയുക്ത യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.എം.സുഗതന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയര്‍മാന്മാരായ എം.പ്രകാശന്‍, ബിനിത.എന്‍.എം, നജിഷ് കുമാര്‍, മെമ്പര്‍മാരായ.കെ.എം.അമ്മത്, ബിന്ദുപറമ്പടി, ഇന്ദിര, ശാന്ത.എം.കെ, നിഷ.എം.കെ, വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എന്‍ജിനിയര്‍ എന്‍.കെ.രാജീവന്‍, ഓവര്‍സിയര്‍ പി.ലബിഷ്, കൃഷി ഓഫീസര്‍ അമൃത ബാബു, സി.അശ്വനി ദേവ്, അഷറഫ് വള്ളോട്ട്, അഡ്വ: ശ്രീനിവാസന്‍ എന്നിവര്‍ പങ്കെടുത്തു.