കടലുണ്ടിയിൽ പതിനാറുകാരൻ വെള്ളക്കെട്ടിൽ വീണു മരിച്ചു


കോഴിക്കോട്: കടലുണ്ടിയിൽ വീടിനു സമീപത്തെ വെള്ളക്കെട്ടിൽ വീണു വിദ്യാർഥി മരിച്ചു. ചാലിയം ചാലിയപ്പാടം വെള്ളേക്കാട് പച്ചാട്ട് ആദിൽ (16)ആണു മരിച്ചത്. വൈകിട്ട് അഞ്ച് മണിക്കാണ് അപകടം സംഭവിച്ചത്.

വെള്ളക്കെട്ടിൽ വീണത് ശ്രദ്ധയിൽപെട്ട ഉടനെ സമീപവാസികൾ ആദിലിനെ കരയ്ക്കെടുത്തു കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

പരേതനായ ​ഗോപാലകൃഷ്ണന്റെയും ​ഗിതയുടെയും മകനാണ്. സഹോദരി അമൃത. ചാലിയം ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി പരീക്ഷ ജയിച്ചു പ്ലസ് വൺ പ്രവേശനത്തിനുള്ള തയാറെടുപ്പിലായിരുന്നു. സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് നടക്കും.