പ്രവേശനോത്സവം ആഘോഷമാക്കി കൊയിലാണ്ടിയിലെ കുരുന്നുകൾ, അയച്ചിറ മീത്തൽ കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു; ഇന്ന് വായിച്ചിരിക്കേണ്ട കൊയിലാണ്ടിയിലെ അഞ്ച് പ്രധാന വാർത്തകൾ (01/06/2023)


കുടിവെള്ളം ഇനിയവർക്ക് കിട്ടാക്കനിയല്ല, സഫലമായത് അൻപതോളം കുടുംബങ്ങളുടെ ദീർഘകാല ആവശ്യം; ചേമഞ്ചേരിയിലെ അയച്ചിറ മീത്തൽ കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു

ചേമഞ്ചേരി: ഗ്രാമപഞ്ചായത്ത്‌ അയച്ചിറ മീത്തൽ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് നിർവഹിച്ചു. സംസ്ഥാനത്തെ രണ്ടര കോടി ജനങ്ങൾക്ക് വിവിധ പദ്ധതികളിലൂടെ ജലവിതരണം സാധ്യമാക്കാൻ സർക്കാരിന് കഴിഞ്ഞെന്ന് മന്തി ഉദ്ഘാടന പ്രസം​ഗതതിൽ പറഞ്ഞു. സംസ്ഥാനത്ത് കഴിഞ്ഞ വർഷം ജൽജീവൻ മിഷൻ വഴി നാല് ലക്ഷത്തോളം പുതിയ കണക്ഷനുകൾ നൽകി. കിഫ്ബി വഴി 5,000 കോടി രൂപയുടെ കുടിവെള്ള പദ്ധതിക്ക് അനുമതി നൽകി. ഇതു വഴി ഗ്രാമീണ മേഖലയിലെ കുടിവെള്ള വിതരണ പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ കാനത്തിൽ ജമീല എം എൽ എ അധ്യക്ഷത വഹിച്ചു. കൂടുതൽ വായിക്കാനായി ക്ലിക്ക് ചെയ്യുക

അവധിക്കാല ആഘോഷങ്ങൾക്ക് വിട, ഇനി അറിവിന്റെ ലോകത്തേക്ക്; പുത്തനുടുപ്പും വർണ്ണകുടകളുമായി കൊയിലാണ്ടിയിലെ കുരുന്നുകൾ വീണ്ടും സ്കൂളുകളിൽ

കൊയിലാണ്ടി: അവധിക്കാല ആഘോഷങ്ങൾക്ക് ശേഷം പുത്തനുടുപ്പും വർണ്ണകുടകളുമായി കുരുന്നുകൾ വീണ്ടും സ്കൂളുകളിലേക്ക് എത്തി. മധുരം നൽകി അധ്യാപകർ കുട്ടികളെ വരവേറ്റു. മരതൂരിലെ വി.എം ​ഗോപാലൻ അടിയോടി മെമ്മോറിയൽ ​ഗവ. എൽ. പി സ്കൂളിൽ നടന്ന കൊയിലാണ്ടി ന​ഗരസഭാ തല പ്രവേശനോത്സവം ന​ഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. കൂടുതൽ വായിക്കാനായി ക്ലിക്ക് ചെയ്യുക

‘ആരാ ഷമീമ? ഷമീമ കൈ പൊക്കണം, ഷമിക്കുട്ടി സ്ലെയ്റ്റിൽ എഴുതിയതുപോലെ ബോർഡിൽ ഒന്ന് എഴുതിയെ..’ ഒന്നാംക്ലാസിലെ കേട്ടഴുത്തിന്റെ ഓർമ്മ പങ്കുവെച്ച് കൊല്ലം സ്വദേശിനി

 

കേട്ടെഴുത്തിന് ജാനകിട്ടീച്ചർ ആ ഒറ്റവാക്ക് പറഞ്ഞപ്പോൾ മനസ്സിൽ നിറയെ വട്ടഫ്രെയിമുള്ള കണ്ണട വെച്ച, മൊട്ടത്തലയുള്ള, പല്ലില്ലാത്ത മോണ കാട്ടിചിരിക്കുന്ന ആ മനുഷ്യൻ നിറഞ്ഞുനിന്നു

സ്കൂളിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആദ്യമായി നടത്തിയ ഒരു കേട്ടെഴുത്ത് മനസ്സിലിന്നും തെളിഞ്ഞു നിൽക്കുന്നു. അതിന്റെ ഓർമ്മകളിലേക്ക് ഞാനൊന്ന് ഊളിയിടുകയാണ്.

എല്ലാ അക്ഷരമാലകളും അവരവരുടെ പേരും ക്ലാസ്സ്‌ ബുക്കിലെ പാഠങ്ങളും ഒക്കെ പഠിപ്പിച്ചുകഴിഞ്ഞ് കൊല്ലപ്പരീക്ഷ അടുക്കാനായപ്പോളാണ് മലയാളം പഠിപ്പിച്ച ടീച്ചർ കേട്ടെഴുത്ത് നടത്തിയത്.

മോടിയിൽ സാരിയുടുത്ത് ജിമ്മിക്കിയും കമ്മലും ഇളക്കിക്കൊണ്ട് താളത്തിൽ കഴുത്താട്ടി അടിവെച്ചടിവെച്ച് നടക്കുന്ന ചുറുചുറുക്കുള്ള ജാനകിട്ടീച്ചറായിരുന്നു മലയാളത്തിന്റെ ടീച്ചർ. കൂടുതൽ വായിക്കാനായി ക്ലിക്ക് ചെയ്യുക

പുഴ പറയുന്നു, ‘ഇനി ഞാൻ ഒഴുകട്ടെ’; കൊയിലാണ്ടി നഗരസഭയുടെ നേതൃത്വത്തിൽ നെല്ല്യാടി പുഴ ശുചീകരിച്ചു

 

കൊയിലാണ്ടി: നഗരസഭയുടെ നേതൃത്വത്തിൽ നെല്ല്യാടി പുഴ ശുചീകരിച്ചു. നവകേരള മിഷന്റെ ഭാഗമായുള്ള ‘ഇനി ഞാൻ ഒഴുകട്ടെ’ ക്യാമ്പെയിനിന്റെ ഭാഗമായാണ് പുഴ ശുചീകരിച്ചത്. നിരവധി പ്ലാസ്റ്റിക് മാലിന്യങ്ങളും അജൈവ വസ്തുക്കളുമാണ് ശുചീകരിച്ചപ്പോൾ പുഴയിൽ നിന്ന് ലഭിച്ചത്.  കൂടുതൽ വായിക്കാനായി ക്ലിക്ക് ചെയ്യുക

 

അധ്യാപകരും ജീവനക്കാരും കൈകോർത്തു; കൊയിലാണ്ടി ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം കോളേജ് വിദ്യാർത്ഥിക്ക് വീടൊരുങ്ങി, താക്കോൽ കൈമാറുന്നത് എം.എൽ.എ

 

കൊയിലാണ്ടി: ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി കോളേജിലെ അധ്യാപകരും അനധ്യാപകരും കൈകോർത്തപ്പോൾ വിദ്യാർത്ഥിക്ക് വീടൊരുങ്ങി. മൂന്നാം വർഷ വിദ്യാർത്ഥിക്കാണ് കോളേജിലെ അധ്യാപകരും അനധ്യാപകരും ചേർന്ന് വീട് നിർമ്മിച്ചു നൽകിയത്. സ്നേഹവീടിന്റെ താക്കോൽ കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീലയാണ് കൈമാറുക. കൂടുതൽ വായിക്കാനായി ക്ലിക്ക് ചെയ്യുക