ഇരച്ചെത്തി തേനീച്ച കൂട്ടം, വേദനകൊണ്ട് പിടഞ്ഞ് കുട്ടികൾ; കാരയാട് യു.പി. സ്കൂളിലെ 11 വിദ്യാർത്ഥികൾക്ക് തേനീച്ച കുത്തേറ്റു


Advertisement

അരിക്കുളം: കാരയാട് യു.പി. സ്കൂളിൽ വിദ്യാർത്ഥികൾക്ക് തേനീച്ചയുടെ ആക്രമണത്തിൽ പരിക്ക്. സ്കൂളിലെ പതിനൊന്ന് വിദ്യാർത്ഥികൾക്കാണ് കുത്തേറ്റത്. ഇന്ന് വെെകീട്ട് നാല് മണിയോടെ സ്‌കൂൾ വിട്ട ഉടനെയാണ് സംഭവം.

Advertisement

സ്കൂൾ ഗ്രൗണ്ടിലേക്ക് തേനീച്ചകൾ കൂട്ടമായെത്തുകയായിരുന്നു. തേനീച്ച കൂട്ടത്തിന്റെ ആക്രമത്തിൽ നിന്ന് കുട്ടികളെ രക്ഷിക്കാനെത്തിയ ഏതാനും നാട്ടുകാർക്കും കുത്തേറ്റു. പരിക്കേറ്റ വിദ്യാർത്ഥികളെ പേരാമ്പ്ര, കൊയിലാണ്ടി താലൂക്ക് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രിയിലേ മാറ്റി. അയാൻ ഷെറീഫിനെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.

Advertisement

അശ്വിൻ ബാബു, വൈഗ ബാബു, അനുദേവ്, മുഹമ്മദ് അഫ്നാദ്, വാസുദേവ് ഹരീഷ്, നിവേദ്, സിദ്ധാർഥ്, നിവേദ്കൃഷ്ണ, ഷഹാന ഫാത്തിമ. നാട്ടുകാരനായ അസ്ലം (49) എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.

Advertisement

Summary: 11 students of Karayad U.P school were stung by bees