ഈ വഴി അപകടകരം; കൊയിലാണ്ടി-മുത്താമ്പി റോഡില്‍ അപായ ബോര്‍ഡ് വാഴ സ്ഥാപിച്ച് യൂത്ത് കോണ്‍ഗ്രസ്
കൊയിലാണ്ടി: കൊയിലാണ്ടി-മുത്താമ്പി റോഡില്‍ പ്രതീകാത്മകമായി അപായ ബോര്‍ഡ് വാഴ സ്ഥാപിച്ച് യൂത്ത് കോണ്‍ഗ്രസ്സ്. റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ യൂത്ത് കോണ്‍ഗ്രസ്സ് സൗത്ത്മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധിച്ചു.
പ്രതിഷേധ സമരം കോണ്‍ഗ്രസ്സ് സൗത്ത് മണ്ഡലം പ്രസിഡന്റ് അരുണ്‍ മണമ്മല്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ്സ് സൗത്ത് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് നിഹാല്‍ അധ്യക്ഷത വഹിച്ചു. പ്രതിക്ഷേധ സമരത്തിന് നേതൃത്വം നല്‍കി.
യൂത്ത് കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് തന്‍ഹീര്‍ കൊല്ലം നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് റാഷിദ് മുത്താമ്പി, സജിത്ത് കാവും വട്ടം, ഷാനിഫ്, കെ.അശ്വിന്‍, പി.മിഥുന്‍ പെരുവട്ടൂര്‍, ഷംനാസ്, റിയാസ്, കണയങ്കോട് നിതിന്‍, എന്‍.കെ.ശരത്, മുബഷിര്‍.എം.കെ എന്നിവര്‍ സംസാരിച്ചു.