വനിതാ വാർഡിലേക്കുള്ള പ്രവേശനം തടഞ്ഞതോടെ തര്‍ക്കം; താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വനിതാ സെക്യൂരിറ്റി ജീവനക്കാരെ കയ്യേറ്റം ചെയ്ത് യുവാവ്, 2 പേർക്ക് പരിക്ക്


Advertisement

കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ വനിതാ സെക്യൂരിറ്റി ജീവനക്കാരെ യുവാവ് അക്രമിച്ചു. അരീക്കോട് കോഴിശ്ശേരി സ്വദേശി ഷബീര്‍ ആണ് അക്രമണം നടത്തിയത്. ഇന്നലെ രാത്രി 9മണിയോടെയാണ് സംഭവം.

Advertisement

ഷബീറിന്റെ ബന്ധുവായ സ്ത്രീ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ കിടക്കുന്ന വനിതാ വാര്‍ഡില്‍ എട്ട് മണിക്ക് ശേഷം പുരുഷന്മാര്‍ക്ക് പ്രവേശനമില്ല. എന്നാല്‍ 8മണിക്ക് ശേഷം എത്തിയ ഇയാള്‍ വാര്‍ഡിലേക്ക് കടത്തിവിടണമെന്ന് നിര്‍ബന്ധം പിടിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.

Advertisement

ഷബീറിനെ തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരായ മിനി, ലാലി എന്നിവര്‍ക്കാണ് പരിക്കേറ്റത്. അകത്തേക്ക് പോകാന്‍ നിര്‍ബന്ധം പിടിച്ചതോടെ മൂവരും തമ്മില്‍ വാക്കേറ്റമായി. പിന്നാലെയാണ് ഷബീര്‍ വനിതാ ജീവനക്കാരെ കൈയ്യേറ്റം ചെയ്തത്.

Advertisement

സംഭവത്തിന് പിന്നാലെ ഇയാള്‍ സ്ഥലം വിടുകയും ചെയ്തു. വിവരമറിഞ്ഞ് ഡിവൈഎസ്പി അടക്കം പോലീസുകാര്‍ സ്ഥലത്തെത്തി. പരിക്കേറ്റ മിനിയും ലാലിയും ആശുപത്രിയില്‍ ചികിത്സിയിലാണ്. ഏറെ നേരത്തെ തിരച്ചിലിന് ശേഷം ശേഷം താമരശ്ശേരി പഴയ ബസ് സ്റ്റാൻ്റിൽ വെച്ച് പ്രതിയെ പോലീസ് പിടികൂടി.