കോഴിക്കോട് ചാലിയത്ത് കല്ലുമ്മക്കായ ശേഖരിക്കാന്‍ കടലിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു


Advertisement

കോഴിക്കോട്: കല്ലുമ്മക്കായ ശേഖരിക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം കടലിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ചാലിയം കടുക്കബസാര്‍ ഹുസൈനിന്റെ മകന്‍ കമറുദ്ദീന്‍ ആണ് മരിച്ചത്. ഇരുപത്തിയൊന്‍പത് വയസായിരുന്നു.

Advertisement

ശനിയാഴ്ച രാവിലെയാണ് അപകടം നടന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം ചാലിയം ബീച്ചിലെത്തിയ കമറുദ്ദീന്‍ കല്ലുമ്മക്കായ ശേഖരിക്കാന്‍ കടലില്‍ ഇറങ്ങി. ഇതിനിടെ കമറുദ്ധീന്‍ കടലില്‍ മുങ്ങി പോകുകയായിരുന്നു.

Advertisement

തുടര്‍ന്ന് സുഹൃത്തുക്കള്‍നടത്തിയ തിരച്ചിലില്‍ കമറുദ്ദീനെ കണ്ടെത്തുകയും ഉടന്‍ തന്നെ ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Advertisement

സഫീനയാണ് ഭാര്യ. മകള്‍ നഷ. സുഹറാബിയാണ് മാതാവ്. സഹോദരങ്ങള്‍ മുജീബ്, സൈനുദ്ദീന്‍.