നടുവത്തൂരിൽ നിന്ന് യുവതിയെയും രണ്ടര വയസ്സുള്ള മകനെയും കാണാനില്ലെന്ന് പരാതി


Advertisement

കൊയിലാണ്ടി: നടുവത്തൂരിൽ നിന്ന് വളയം സ്വദേശിനിയെയും രണ്ടര വയസ്സുള്ള മകനെയും കാണ്മാനില്ലെന്ന് പരാതി. വളയം സ്വദേശിനി ആര്യയെയും മകനെയുമാണ് കാണാതായത്. കൊയിലാണ്ടി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Advertisement

നടുവത്തുരിലുള്ള ഭർത്താവിന്റെ വീടായ പെരുവശ്ശേരി നിന്നും രണ്ടര വയസ്സുള്ള മകനെയും കൂട്ടി പോയതിൽ പിന്നെ തിരികെ വന്നിട്ടില്ലെന്നാണ് പരാതിയിൽ പറയുന്നത്. മലപ്പുറം സ്വദേശി അഭിഷേകിനൊപ്പമാണ് പോയതെന്ന് അന്വേഷണത്തിൽ പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Advertisement

ഇവരെ കുറിച്ച് എന്തെങ്കിലും വിവരവും ലഭിക്കുന്നവർ കൊയിലാണ്ടി എസ്.എച്ച്.ഒ 9497987193, സബ്ബ് ഇൻസ്പക്ടർ 9497980796, കൊയിലാണ്ടി പോലീസ് സ്റ്റേഷൻ0496-2620236 എന്ന നമ്പറിൽ വിവരം അറിയിക്കേണ്ടതാണെന്ന് കൊയിലാണ്ടി പോലീസ് അറിയിച്ചു

Advertisement