വിലക്കയറ്റത്തിനെതിരെ നന്തിയിൽ കഞ്ഞി വെച്ച് പ്രതിഷേധിച്ച് വനിത ലീഗ്


നന്തി ബസാർ: വിലക്കയറ്റത്തിനെതിരെ മുടാടി പഞ്ചായത്ത് വനിത ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അടുപ്പ് കൂട്ടി കഞ്ഞി വെച്ച് പ്രതിഷേധിച്ചു. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരമാണ് നന്തി ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. ജില്ലാ സെക്രട്ടറി പി.റഷീദ ഉൽഘാടനം ചെയ്തു.

പ്രസിഡന്റ് ഫൗസ്യ റഫീഖ് അധ്യക്ഷത വഹിച്ചു. സജ്ന പിരിശത്തിൽ, സി.കെ.സുനിത, സുഹറഖാദർ, എ വി.ഉസ് ന, റഷീദ സമദ്, സി.കെ.അബുബക്കർ എന്നിവർ സംസാരിച്ചു. പി.കെ.സുനിത സ്വാഗതവും റഹ്മത്ത് നന്ദിയും പറഞ്ഞു.


Also Read- ‘അവളുടെയും ഉമ്മയുടെയും തട്ടവും വസ്ത്രവും കണ്ട് പഞ്ചാബി ബ്രാഹ്മണ പെൺകുട്ടി അസ്വസ്ഥയായി, ഹോസ്റ്റൽ റൂം മാറണമെന്ന് ആവശ്യപ്പെട്ടു’; യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ദുരനുഭവം പങ്കുവെച്ച് അരിക്കുളം സ്വദേശി


Summary: Women’s League protested against the price hike