‘നാടിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കണം’ മേപ്പയൂരിൽ ഫ്രീഡം വിജിൽ


മേപ്പയൂർ: നാടിന്റെ സ്വാതന്ത്ര്യം കാത്തു സംരക്ഷിക്കണമെന്നും ഭരണഘടനാപരമായി നേടിയ അവകാശങ്ങളും സാംസ്കാരിക വൈവിധ്യങ്ങളും ഇല്ലാതാക്കുന്നവർക്കെതിരെ ജാഗ്രത പുലർത്തണമെന്നും ആവശ്യപ്പെട്ട് കർഷകസംഘം, കർഷക തൊഴിലാളി യൂണിയൻ, സിഐടിയു നേതൃത്വത്തിൽ മേപ്പയൂരിൽ ഫ്രീഡം വിജിൽ സംഘടിപ്പിച്ചു. സിഐടിയു പേരാമ്പ്ര ഏരിയാ സെക്രട്ടറി കെ.സുനിൽ ഉദ്ഘാടനം ചെയ്തു.

കെ.കെ.ബാബു അധ്യക്ഷത വഹിച്ചു. ഏ.കെ. ശ്രീധരൻ, ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ, മുൻ എംഎൽഎ എൻ.കെ.രാധ, സി പി എം ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ പി.പി.രാധാകൃഷ്ണൻ, കെ.രാജീവൻ, ഏരിയ കമ്മിറ്റി അംഗം കെ.കുഞ്ഞിരാമൻ, പി.പ്രസന്ന, മോഹനൻ വടക്കയിൽ എന്നിവർ സംസാരിച്ചു.


Also Read- ‘അവളുടെയും ഉമ്മയുടെയും തട്ടവും വസ്ത്രവും കണ്ട് പഞ്ചാബി ബ്രാഹ്മണ പെൺകുട്ടി അസ്വസ്ഥയായി, ഹോസ്റ്റൽ റൂം മാറണമെന്ന് ആവശ്യപ്പെട്ടു’; യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ദുരനുഭവം പങ്കുവെച്ച് അരിക്കുളം സ്വദേശി


Summary: Freedom vigil was organized in Mepayur