നാളെ സ്വാതന്ത്ര്യദിനം; കൊയിലാണ്ടിയിൽ സുരക്ഷ ശക്തമാക്കി പൊലീസ്, റെയിൽവേ സ്റ്റേഷനിൽ സംയുക്ത പരിശോധന


കൊയിലാണ്ടി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കൊയിലാണ്ടിയിൽ സുരക്ഷ ശക്തമാക്കി പൊലീസ്. ഇതിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാന്റ് എന്നിവിടങ്ങളിൽ സംയുക്ത പരിശോധന നടത്തി.

കൊയിലാണ്ടി പൊലീസ്, ബോംബ് സ്ക്വാഡ്, ഡോഗ്‌ സ്ക്വാഡ് എന്നിവരാണ് സംയുക്ത പരിശോധന നടത്തിയത്. എസ്.ഐ മോഹനൻ. ഇ, എസ്.സി.പി.ഒമാരായ പി.വിനോദ്, കെ.സുരേന്ദ്രൻ, വി.അനീഷ്, കെ.രാഹുൽ, കെ.സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി രാജ്യത്തുടനീളം കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഭീകരാക്രമണ മുന്നറിയിപ്പിനെ തുടര്‍ന്ന് തലസ്ഥാനമായ ഡല്‍ഹിയിലടക്കം ശക്തമായ സുരക്ഷയാണ് ഉള്ളത്. സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശമാണുള്ളത്.