തലയില്‍ ഹെല്‍മറ്റ് ധരിച്ച് കൂളായി വീട്ടുമുറ്റത്തേക്ക്; വെങ്ങളത്ത് വീടുകളില്‍ നിന്ന് സ്ഥിരമായി വിലയേറിയ ചെടികളും ചെടിച്ചട്ടിയും മോഷ്ടിക്കുന്ന കള്ളന്റെ ദൃശ്യങ്ങള്‍ പുറത്ത്


വെങ്ങളം: വിലയേറിയ ചെടിയും ചെടിച്ചട്ടികളും മോഷ്ണം നടത്തുന്ന കള്ളന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്ത്. വെങ്ങളം ബൈപ്പാസ് ജംങ്ഷന് സമീപം ആബിദിന്റെ വീട്ടിലാണ് സ്ഥിരമായി ചെടികള്‍ മോഷണം നടത്തുന്നത്.

ഈ വീട്ടില്‍ നിന്ന് ഏകദേശം പതിനഞ്ചോളം ചെടികളും വിലയേറിയ ചെടിച്ചട്ടികളുമാണ് കളവു പോയത്. തുടര്‍ന്ന് വീട്ടുകാര്‍ സി.സിടിവി സ്ഥാപിക്കുകയായിരുന്നു. സിസിടിവിയില്‍ കളളന്‍ വീടിനുമുന്നിലേക്ക് വരുന്നതും ചെടി അടക്കമുള്ള ചട്ടിയും കൊണ്ടു പോകുന്നത് കാണാം.

ഹെല്‍മറ്റ് തലയില്‍ വെച്ച് വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ചാണ് കള്ളന്‍ വീടിന് മുറ്റത്തേക്ക് വരുന്നത്. തുടര്‍ന്ന് സ്ഥലം പരിശോധിച്ചതിന് ശേഷം ചെടികള്‍ എടുത്തു കൊണ്ടു പോവുകയായിരുന്നു. സംഭവത്തില്‍ വീട്ടുകാര്‍ കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. സിസിടിവി അടക്കമുള്ള ദൃശ്യങ്ങള്‍ സഹിതമാണ് പോലീസിന് പരാതി നല്‍കിയത്.
വീഡിയോ കാണാം