പയ്യോളിയിൽ വിജിലൻസ് റെയ്ഡ്; വില്ലേജ് ഓഫീസിലും തുറയൂരുള്ള ജീവനക്കാരന്റെ വീട്ടിലും റെയ്ഡ് പുരോഗമിക്കുന്നു


Advertisement

പയ്യോളി: പയ്യോളി വില്ലേജ് ഓഫീസിൽ വിജിലൻസിന്റെ റെയ്ഡ്. വില്ലജ് ഓഫീസിലെ ഒരു ജീവനക്കാരന്റെ വീട്ടിലും വിജിലൻസ് റെയ്ഡ് പുരോഗമിക്കുന്നു.

Advertisement

ഇന്ന് രാവിലെ ഏഴു മണിയോടെയാണ് പയ്യോളി പേരാമ്പ്ര റോഡിൽ കീഴൂരിലുള്ള വില്ലേജ് ഓഫീസിൽ വിജിലൻസ് സംഘം എത്തിയത്. തുടർന്ന് ജീവനക്കാരെ വിളിച്ചു വരുത്തുകയായിരുന്നു ഇതേ സമയം തന്നെ ജീവനക്കാരന്റെ തുറയൂരുള്ള വീട്ടിലും മറ്റൊരു സംഘം അന്വേഷണം ആരംഭിച്ചു. വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് മണിയുടെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്.

Advertisement

കോഴിക്കോട് വിജിലൻസിന്റെ വിഭാഗമാണ് രണ്ടു സ്ഥലങ്ങളിലും റെയ്ഡ് നടത്തുന്നത്. കോഴിക്കോട് വിജിലൻസ് എസ്.പി പ്രിൻസ് എബ്രഹാം, ഡി.വൈ.എസ്.പി ശ്രീകുമാർ എന്നിവർ ഉൾപ്പെടുന്ന സംഘമാണ് നടത്തുന്നത്.

Advertisement