കന്നൂരില്‍ നിന്നും ചിറ്റാരിയിലേക്ക് പതിവ് റൂട്ടില്‍ പോകേണ്ട; പുത്തഞ്ചേരി- ഉള്ളൂര്‍ റോഡില്‍ വാഹന ഗതാഗതം നിരോധിച്ചു
പുത്തഞ്ചേരി: പുത്തഞ്ചേരി ഉള്ളൂര്‍ റോഡില്‍ കല്‍വര്‍ട്ട് പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി 29 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചതായി പി.ഐ.യു എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കന്നൂരില്‍ നിന്നും ചിറ്റാരിയിലേക്ക് പോകേണ്ട വാഹനങ്ങള്‍ ചിറ്റാരി പാര്‍ട്ടി ഓഫീസ് ആനവാതില്‍ വഴി പോകേണ്ടതാണ്.
എകരൂല്‍ കക്കയം ഡാം സൈറ്റ് റോഡിലെ എസ്റ്റേറ്റ് മുക്ക് മുതല്‍ തെച്ചിവരെയുള്ള ഭാഗത്ത് ബി.സി ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ പ്രസ്തുത ഭാഗത്തെ വാഹന ഗതാഗതം ജനുവരി 27 മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ ഭാഗികമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.[id3]