കൊയിലാണ്ടി മുത്താമ്പിയില്‍ വടംവലി മാമാങ്കം; വോയ്‌സ് ഓഫ് മുത്താമ്പിയുടെ വടംവലി മത്സരം ഒക്ടോബര്‍ 25ന്


കൊയിലാണ്ടി: കാരിരുമ്പിന്റെ കരുത്തും കാട്ടുപോത്തിന്റെ ശൗര്യവുമുള്ള പോരാളികള്‍ മുത്താമ്പിയില്‍ ഏറ്റുമുട്ടുന്നു. വോയ്‌സ് ഓഫ് മുത്താമ്പി സംഘടിപ്പിക്കുന്ന വടംവലി മത്സരം ഒകോടബര്‍ 25ന് നടക്കും. കോഴിക്കോട് ജില്ലാ ഐ.ആര്‍.ഇ വടംവലി അസോസിയേഷനാണ് മത്സരം നിയന്ത്രിക്കുന്നത്.

കണിയാണ്ടി കണാരന്റെ സ്മരണാര്‍ത്ഥം നല്‍കുന്ന പതിനഞ്ചായിരം രൂപയാണ് ഒന്നാം സമ്മാനം. പാറപ്പുറത്ത് ചന്ദ്രന്റെ ഓര്‍മ്മയ്ക്കായി നല്‍കുന്ന പതിനായിരം രൂപ രണ്ടാസമ്മാനമായും ടി.കെ.ദാമോദരന്‍ മാസ്റ്ററുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ ഏഴായിരം രൂപ മൂന്നാം സമ്മാനമായും ലഭിക്കും. അഞ്ഞൂറ് രൂപയാണ് മത്സരത്തിനായുള്ള രജിസ്‌ട്രേഷന്‍ ഫീസ്.

നാലാം സമ്മാനം: 5000രൂപ
അഞ്ചാം സമ്മാനം: 3000രൂപ
ആറാം സമ്മാനം: 3,000രൂപ
ഏഴാം സമ്മാനം: 3,000 രൂപ
എട്ടാം സമ്മാനം: 3,000 രൂപ

9മുതല്‍ 16 വരെ: 500 രൂപ