അധ്യാപനമാണോ ഇഷ്ടം; അത്തോളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂളിൽ വിവിധ വിഷയങ്ങളിൽ അധ്യാപക ഒഴിവ്; കൂടുതൽ വിവരങ്ങളറിയാം


അത്തോളി: ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂളിൽ വിവിധ വിഷയങ്ങൾക്ക് അധ്യാപക ഒഴിവ്. ഹൈസ്ക്കൂൾ, യു.പി വിഭാഗത്തിലേക്കാണ് ദിവസവേതനാടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നത്.

ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി, ഇംഗ്ലീഷ്, ഫിസിക്കൽ എജ്യുക്കേഷൻ എന്നിവയിലും യു.പി വിഭാഗത്തിൽ ഹിന്ദി വിഷയത്തിനും അധ്യാപകരെ ആവശ്യമുണ്ട്. ഇന്റർവ്യൂ ഇന്ന് (27ന്) 2.30 ന് സ്ക്കൂളിൽ വെച്ച് നടക്കുന്നു. താത്പര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി കൃത്യസമയത്ത് എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.