കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ കുഴഞ്ഞു വീണ് മധ്യവയസ്‌കൻ മരിച്ചു; ആളെ തിരിച്ചറിഞ്ഞിട്ടില്ല


Advertisement

കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ കുഴഞ്ഞു വീണ് മധ്യവയസ്‌കൻ മരിച്ചു. പത്തരയോടെയാണ് ഇദ്ദേഹം മരണപ്പെട്ടത്. മരിച്ചയാളെ  ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

Advertisement

ഇന്ന് രത്രി 9.30ഓട് കൂടിയാണ് മധ്യവയസ്‌കൻ കൊയിലാണ്ടി ബസ്റ്റാൻഡിൽ കുഴഞ്ഞു വീണത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടി അഗ്നിരക്ഷാസേന സ്ഥലത്തെത്തുകയും ആംബുലൻസില്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രി എത്തിക്കുകയും ചെയ്തു. എന്നാൽ മരണം സംഭവിക്കുകയായിരുന്നു.

Advertisement

ഏകദേശം നാൽപ്പത്തിയഞ്ച് വയസ്സ് പ്രായം തോന്നുന്ന പുരുഷനാണ് മരിച്ചത്. കറുത്ത നിറത്തിലുള്ള ടി.ഷർട്ട് ആണ് ധരിച്ചിരുന്നത്. ഫ്രഞ്ച് താടി വെച്ചിട്ടുണ്ട്.

Advertisement