ഏറെ സന്തോഷത്തോടെ ഉത്സവത്തിന് പോയി, മടങ്ങി വരവിൽ കാത്തിരുന്നത് മരണം; വെങ്ങളം കാട്ടിലപ്പീടികയിൽ ഉണ്ടായ അപകടത്തിൽ മരിച്ച യുവാക്കളുടെ മരണത്തിൽ വിറങ്ങലിച്ച് നാട്


Advertisement

വടകര: ക്രിസ്മസിനെ സന്തോഷത്തോടെ വരവേൽക്കാനൊരുങ്ങിയ വടകര കുരിയാടിക്കാരെ കാത്തിരുന്നത് രണ്ട് യുവാക്കളുടെ വി​യോ​ഗ വാർത്തയാണ്. രാവിലെ തേടിയെത്തിയ മരണവാർത്ത എല്ലാവരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരുന്നു.

Advertisement

വെങ്ങളം കാട്ടിലപ്പീടികയിലുണ്ടായ അപകടത്തിലാണ് പതിനെട്ടുവയസുകാരായ വരയന്റെ വളപ്പിൽ അശ്വിൻ, മരക്കാന്റെ വളപ്പിൽ ദീക്ഷിത് എന്നിവർ മരണപ്പെട്ടത്. ഇന്നലവരെ ചിരിച്ച് കളിച്ച് നടന്നിരുന്ന അശ്വിനും ദീക്ഷിതും ഇനി തങ്ങൾക്കരികിലേക്ക് തിരിച്ച വരില്ലെന്നത് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഉൾക്കൊള്ളാൻ സാധിക്കുന്നില്ല.

Advertisement

പുതിയാപ്പ ഉത്സവം കാണാൻ പോയതായിരുന്നു ഇരുവരും. ഉത്സവമെല്ലാം കണ്ടശേഷം പുലർച്ചെയാണ് അവർ നാട്ടിലേക്ക് തിരിച്ചത്. സ്കൂട്ടിയിലാണ് അശ്വിനും ദീക്ഷിതും യാത്രചെയ്തിരുന്നത്. മുന്നിലുണ്ടായിരുന്ന ബെെക്ക് നിർത്തിയപ്പോൾ ഇവർ സഞ്ചരിച്ച സ്കൂട്ടി ബെെക്കിൽ ഇടിക്കുകയായിരുന്നുവെന്ന് കൊയിലാണ്ടി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

Advertisement

ഒരാൾ അപകട സ്ഥലത്തുവെച്ച് തൽക്ഷണം മരണപ്പെട്ടു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ദിക്ഷിതിനെ രക്ഷിക്കാനായില്ല. പരിക്കേറ്റ സായന്ത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

അശ്വിൻ്റെ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ദീക്ഷിതിൻ്റെ മൃതദേഹം മെഡിക്കൽ കോളെജിലുമാണുള്ളത്. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.


Related News: വെങ്ങളം കാട്ടിലപീടികയിൽ ബൈക്കുകൾ കൂട്ടിയിടച്ച് അപകടം; വടകര സ്വദേശികളായ രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം


Summary: two youth from kuriyad died in an accident at katilapedika vengalam